ചീഫ് ജസ്റ്റിസിെൻറ ശബ്ദത്തിൽ ജഡ്ജി നിയമനത്തിന് ‘ശിപാർശ’ ചെയ്തതായി പരാതി
ന്യൂഡൽഹി: അജ്ഞാതൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ശബ്ദത്തിൽ ഹൈക ോടതി ചീഫ് ജസ്റ്റിസുമാരെ വിളിച്ച് താൻ നിർദേശിക്കുന്ന അഭിഭാഷകരെ ഹൈകോടതി ജഡ് ജിമാരാക്കാൻ ശിപാർശ ചെയ്യണമെന്നാവശ്യപ്പെട്ടു. മൊബൈലിൽ നിന്നുള്ള വിളി സുപ്രീംകോട തിയുടെ ഇലക്ട്രോണിക് പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് (ഇ.പി.ബി.എക്സ്) ഹാക്ക് ചെയ്ത് അതില ൂടെ തിരിച്ചുവിട്ട്, നടത്തിയ തട്ടിപ്പിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്താൻ ചീഫ് ജ സ്റ്റിസ് നിർദേശം നൽകി.
അനിൽ അംബാനിയെ രക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവ് തിരുത ്തിയ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിന് പിറകെയാണ് ഞെട്ടിക്കുന്ന മറ്റൊരു സംഭവം സുപ്രീംകോടതിയിൽനിന്നും പുറത്തുവന്നത്. ഹൈകോടതി ചീഫ് ജസ്റ്റിസുമാരുമായി പതിവ് ആശയവിനിമയം നടത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് തെൻറ പേരിലും ശബ്ദത്തിലും അജ്ഞാതൻ നടത്തിയ കളിയറിഞ്ഞതെന്ന് ‘ദി ടെലിഗ്രാഫ്’ പത്രം റിപ്പോർട്ട് ചെയ്തു. മലയാളിയായ തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ, കർണാടക ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എൽ. നാരായണ സ്വാമി എന്നിവരെ വിളിച്ച് താൻ പറയുന്ന അഭിഭാഷകരെ ഹൈകോടതി ജഡ്ജിമാരാക്കി ഉയർത്താൻ ശിപാർശ ചെയ്യണമെന്ന് അജ്ഞാതൻ ആവശ്യപ്പെടുകയായിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പഴ്സനൽ പ്രൈവറ്റ് സെക്രട്ടറി എച്ച്.കെ. ജുനേജ ആണെന്ന് പരിചയപ്പെടുത്തി കർണാടക ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എൽ. നാരായണ സ്വാമിയെ വിളിച്ചതാണ് തുടക്കം. ചീഫ് ജസ്റ്റിസിനു വേണ്ടിയുള്ള വിളിയാണെന്നു പറഞ്ഞ ശേഷം കർണാടക ഹൈകോടതിയിലെ ചില അഭിഭാഷകരെ ഹൈകോടതി ജഡ്ജിമാർ ആയി ഉയർത്താനുള്ള ശിപാർശ ഉടൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ഓഫിസിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടു.
ണ്ടു ദിവസം കഴിഞ്ഞ് അയാൾ സ്വാമിയെ വീണ്ടും വിളിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് താങ്കളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. തുടർന്ന് ഫോൺ കൈമാറിയത് അസംകാരനായ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ശബ്ദത്തിൽ സംസാരിച്ച ആൾക്കായിരുന്നു. ചില അഭിഭാഷകരുടെ പേരുകൾ പരാമർശിച്ച് അവരെ ഹൈകോടതി ജഡ്ജിമാരാക്കി ഉയർത്താൻ ഹൈകോടതി ശിപാർശ അയക്കണം എന്ന് ഇൗ വ്യക്തി നിർദേശം നൽകി. പിന്നീട് തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണനെയും ഇതുപോലെ വിളിച്ചു പറയുന്ന അഭിഭാഷകരുടെ ശിപാർശ സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
ഹൈകോടതി ചീഫ് ജസ്റ്റിസുമാരിൽ നിന്ന് വിവരമറിഞ്ഞയുടൻ കേസ് കൊടുത്ത് പൊലീസ് അന്വേഷണം നടത്തിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി സുപ്രീംകോടതി രജിസ്ട്രിക്ക് നിർദേശം നൽകി. രജിസ്ട്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി തിലക് നഗർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. തുടർന്ന് മൊബൈൽ ഫോണിലെ വിളി ഇ.പി.ബി.എക്സ് വഴി തിരിച്ചുവിടാൻ സാധിക്കുമോ എന്നറിയാൻ ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.
സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഹാക്ക് ചെയ്യാൻ കഴിയും എന്നായിരുന്നു ഉദ്യോഗസ്ഥർ നൽകിയ മറുപടി. ഇൗ സംഭവത്തോടെ ഇത്തരം ഫോൺ വിളികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എല്ലാ ഹൈകോടതി ചീഫ് ജസ്റ്റിസുമാരോടും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.