Posted On
date_range Updated On
date_range കന്നുകാലി മോഷണം ആരോപിച്ച് ആൾക്കൂട്ട ആക്രമണം; ബിഹാറിൽ 32കാരൻ കൊല്ലപ്പെട്ടു
പറ്റ്ന: കന്നുകാലി മോഷണം ആരോപിച്ച് ബിഹാറിൽ 32കാരനെ ആൾക്കൂട്ടം ആക്രമിച്ച് കൊന്നു. പറ്റ്നക്കടുത്ത് ഫുൽവാരിഷെരീഫിൽ ബുധനാഴ്ചയാണ് സംഭവം. മണിക്കൂറുകളോളം മർദനത്തിനിരയായ മുഹമ്മദ് ആലംഗീർ ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ ആലംഗീറും മറ്റൊരാളും ചേർന്ന് ഒരു തൊഴുത്തിൽ നിന്ന് പോത്തിനെ അഴിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു എന്നാരോപിച്ചാണ് ആൾക്കൂട്ടം ആക്രമിച്ചത്. ആലംഗീറിൻെറ കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉച്ചയോടെയാണ് പൊലീസുകാർ എത്തിയത്. അതുവരെ ആലംഗീറിന് മർദനമേറ്റുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചശേഷമാണ് ആലംഗീർ മരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.