ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയെയും ആൺ സുഹൃത്തിനെയും വെടിവെച്ചുകൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി. അഭിഷേക് യാദവ് (26) എന്നയാൾ നാടൻ പിസ്റ്റൾ ഉപയോഗിച്ചാണ് സ്‌നേഹലത ജാട്ട് (22), സുഹൃത്ത് ദീപക് ജാട്ട് (25) എന്നിവരെ കൊലപ്പെടുത്തിയത്. ഇതേ പിസ്റ്റൾ ഉപയോഗിച്ച് ഇയാൾ സ്വയം വെടിവെക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ത്രികോണപ്രണയമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൂവരും തമ്മിൽ അരമണിക്കൂറോളം സംസാരം നടന്നിരുന്നുവെന്നും ഇതിന് പിന്നാലെയായിരുന്നു കൊലപാതകവും ആത്മഹത്യയും നടന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.