representative image

സ്വത്തിന്​ വേണ്ടി മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

ലഖ്​നോ: പാരമ്പര്യ സ്വത്ത്​ നിഷേധിച്ചതിന്​ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ്​ ജില്ലയിൽ ബൽറാം നഗറിൽ ജൂൺ 11നാണ്​​ സംഭവം.

പിതാവ്​ സുരേന്ദ്ര ധാക്ക(70) യെയും മാതാവ്​ സന്തോഷ്​ (63)നെയും വീട്ടിൽ മരിച്ച നിലയിൽ ക​ണ്ടെത്തുകയായിരുന്നു. തുടർന്ന്​ മകൻ രവി ധാക്കയെ പൊലീസ്​ അറസ്റ്റ്​ ചെയ്യുകയായിരുന്നു.

'വെള്ളിയാഴ്ച ലോണി റസിഡൻസിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ വിവരം ലഭിക്കുകയായിരുന്നു. ഞങ്ങൾ സ്​ഥലത്തെത്തിയപ്പോൾ, തറയിൽ കിടക്കുന്ന നിലയിലായിരുന്നു രണ്ടു മൃതദേഹങ്ങളും. മകനെ കൂടുതൽ ചോദ്യം ചെയ്​തതോടെ കൊലപാതകം കവർച്ചക്കിടെയല്ലെന്നും സ്വത്തിന്​ വേണ്ടിയാണെന്നും തെളിയുകയായിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്​തു' -ഗാസിയബാദ്​ റൂറൽ എസ്​.പി ഇരയ്​ രാജ പറഞ്ഞു.

മൂത്തമകൻ ഗൗരവിനെപ്പമായിരുന്നു ദമ്പതികള​ുടെ താമസം. രണ്ടുവർഷം മുമ്പ്​ മകൻ മരിച്ചതോടെ സ്വത്തുക്കളുടെ നോമിനിയായി ഗൗരവിന്‍റെ ഭാര്യയെ തീരുമാനിച്ചു. ഇതാണ്​ രവിക്ക്​ ഇരുവരോടും വൈരാഗ്യം തോന്നാൻ കാരണം.

ജൂൺ11ന്​ ഗൗരവിന്‍റെ ഭാര്യ സ്വന്തം വീട്ടിലേക്ക്​ പോയതോടെ രവി ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലെത്തുകയായിരുന്നു. ആദ്യം പിതാവിനെ കയർ ഉപയോഗിച്ച്​ കൊലപ്പെടുത്തിയ ശേഷം മാതാവിന്‍റെ തുണി ഉപയോഗിച്ച്​ ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്​ വീടുമുഴുവൻ അല​ങ്കോലമാക്കി ഇട്ടു.

കൊലപാതകത്തിന്​ ശേഷം രവി സുഹൃത്തുക്കൾ​െക്കാപ്പം ചീട്ടുകളിക്കാൻ പോയി. വൈകി വീട്ടിലെത്തിയപ്പോൾ മാതാപിതാക്കൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിലാണെന്ന്​ രവി തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന്​ രവിയെ കൂടുതൽ ചോദ്യം ചെയ്​തപ്പോൾ കൊലപാതകം നടത്തിയതെന്ന്​ താനാണെന്നും സ്വത്തിന്​ വേണ്ടിയാണെന്നും സമ്മതിക്കുകയായിരുന്നു. 

Tags:    
News Summary - man kills parents after they deny him share in property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.