ബംഗളൂരു: സാമ്പാർ രുചികരമായി പാചകം ചെയ്തില്ലെന്ന് പറഞ്ഞുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ചുകൊന്നു. ഉത്തര കർണാടക ജില്ലയിലെ കൊഡാഗൊഡുവിൽ ആയിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മഞ്ജുനാഥ് ഹസ്‌ലർ എന്ന 24കാരനെ പൊലീസ് അറസ്റ്റു ചെയ്തു. മഞ്ജുനാഥിന്‍റെ അമ്മ പാർവതി നാരായണ ഹസ്‍ലർ (42), സഹോദരി രമ്യ നാരായണ ഹസ്‌ലർ(19) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ചയായിരുന്നു സംഭവം. വ്യാഴാഴ്ച മഞ്ജുനാഥ് അറസ്റ്റിലായി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- മദ്യത്തിന് അടിമയായ മഞ്ജുനാഥ് അമ്മയുണ്ടാക്കിയ സാമ്പാർ രുചികരമല്ലെന്നു പറഞ്ഞ് വഴക്കിടുകയായിരുന്നു. മാത്രമല്ല, അമ്മ ലോൺ എടുത്ത് സഹോദരിക്ക് മൊബൈൽ ഫോൺ വാങ്ങി കൊടുക്കുന്നതിനെയും മഞ്ജുനാഥ് എതിർത്തു. തർക്കത്തിനിടെ 'എന്‍റെ മകൾക്ക് ഫോൺ വാങ്ങി നൽകരുതെന്ന് പറയാൻ നീ ആരുമല്ല' എന്ന് അമ്മ പറഞ്ഞത് മഞ്ജുനാഥിനെ ചൊടിപ്പിച്ചു. പ്രകോപിതനായ മഞ്ജുനാഥ് വീട്ടിലിരുന്ന നാടൻ തോക്കടുത്ത് അമ്മയെ വെടിവെക്കുകയായിരുന്നു. പിന്നാലെ സഹോദരിയെയും വെടിവെച്ചു. അച്ഛൻ തിരികെ വീട്ടിലെത്തിയപ്പോളാണ് സംഭവം അറിയുന്നത്. തുടർന്ന് അച്ഛൻ മഞ്ജുനാഥിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.