Posted On
date_range Updated On
date_range സുഹൃത്തുക്കളെ വിളിച്ചറിയിച്ചശേഷം ബൈക്കുമായി 19കാരൻ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു
നാഗ്പൂർ: മഹാരാഷ്ട്രയിൽ മോട്ടോർ സൈക്കിളുമായി തടാകത്തിൽ ചാടി 19കാരൻ ആത്മഹത്യ ചെയ്തു. സുഹൃത്തുക്കളെ വിളിച്ചറിയിച്ചതിന് ശേഷമായിരുന്നു ആത്മഹത്യ. തിങ്കളാഴ്ച നാഗ്പൂരിലാണ് സംഭവം.
വാദി സ്വദേശിയായ അഥർവ രാജു ആനന്ദേശ്വറാണ് ആത്മഹത്യ ചെയ്തത്. പോളിടെക്നിക് വിദ്യാർഥിയാണ് അഥർവ. കൂടാതെ ട്രാൻസ്പോർട്ട് കമ്പനിയിലും ജോലി ചെയ്തിരുന്നു.
ഉച്ചക്ക് തെലങ്കഖേദി തടാകത്തിന് സമീപമെത്തി അഥർവ സുഹൃത്തുക്കളെ കോൺഫറൻസ് കോൾ വിളിച്ച് അറിയിച്ചതിന് ശേഷമായിരുന്നു ആത്മഹത്യ. സുഹൃത്തുക്കൾ തടാകത്തിന് സമീപമെത്തുന്നതിന് മുമ്പുതന്നെ വൻ സ്പീഡിൽ ബൈക്ക് ഓടിച്ചുവന്നശേഷം ബൈക്കുമായി തടാകത്തിൽ ചാടുകയായിരുന്നു.
മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഥർവയുടെ മൃതദേഹവും ബൈക്കും അഗ്നിരക്ഷ സേന കണ്ടെടുത്തത്. അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.