സാനിറ്റൈസർ ഉപയോഗിച്ച് മദ്യ നിർമാണം; യുവാവ് അറസ്റ്റിൽ 

ഭോപാൽ: സാനിറ്റൈസർ ഉപയോഗിച്ച് മദ്യം നിർമിച്ച യുവാവ് പിടിയിൽ. മധ്യപ്രദേശിലെ റെയ്സൻ ജില്ലയിലാണ് സംഭവം. ബൊറിയ ജാഗിർ ഗ്രാമത്തിലെ ഇന്ദാൽസിങ് രാജ്പുത് എന്നയാളാണ് അണുനശീകരണത്തിനുള്ള സാനിറ്റൈസർ ഉപയോഗിച്ച് മദ്യം നിർമിച്ചത്. 

72 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറാണ് ഇന്ദാൽസിങ് ഉപയോഗിച്ചത്. ഇതൊരു അപൂർവ കേസാണെന്നും എക്സൈസ് നിയമപ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് സൂപ്രണ്ട് മോനിക ശുക്ല പറഞ്ഞു. 

നാല് ലിറ്റർ നാടൻ മദ്യം യുവാവിന്‍റെ വീട്ടിൽനിന്ന് കണ്ടെത്തി. സാനിറ്റൈസറും വെള്ളവും കൂട്ടിക്കലർത്തിയാണ് ഇയാൾ മദ്യം നിർമിച്ചിരുന്നത്. 175 മില്ലി മദ്യം 200 രൂപക്കാണ് വിൽക്കുന്നത്. ഇയാളെ അനധികൃത മദ്യക്കടത്തിന് നേരത്തെയും പിടികൂടിയതായും പൊലീസ് പറഞ്ഞു.

ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലെ മുഴുവൻ മദ്യശാലകളും അടഞ്ഞുകിടക്കുകയാണ്. സാനിറ്റൈസറിന് ആവശ്യം വർധിച്ചതോടെ നിരവധി ഡിസ്റ്റിലറികൾക്ക് സാനിറ്റൈസർ നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 

Tags:    
News Summary - Man held for making liquor from sanitizer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.