Posted On
date_range Updated On
date_range ഇഷ യോഗ കേന്ദ്രത്തിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
കോയമ്പത്തൂർ: ജഗ്ഗിവാസുദേവ് നടത്തുന്ന കോയമ്പത്തൂർ വെള്ളീങ്കിരി മലയടിവാരത്തിലെ ഇഷ യോഗ കേന്ദ്രത്തിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ യുവാവാണ് മരിച്ചത്.
വിശാഖപട്ടണം സ്വദേശി ഗുല്ലു രമണയെന്ന 32കാരനാണ് മരിച്ചത്. മാനസിക സമ്മർദം കുറക്കുകയെന്ന ലക്ഷ്യത്തോടെ ആറുമാസത്തെ യോഗ പരിപാടിയിൽ പങ്കെടുക്കാൻ ജൂലൈ 15 മുതൽ ഇഷ കേന്ദ്രത്തിൽ താമസിച്ചുവരുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് അദ്ദേഹം താമസിച്ചിരുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ആലാന്തുറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.