അവിഹിതമെന്ന് സംശയം; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

ഭോപാൽ: അവിഹിതബന്ധമുണ്ടെന്ന് സംശയം തോന്നിയതിന് പിന്നാലെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കത്തിച്ച് ഭർത്താവ്. സംഭവത്തിൽ നദീം ഉദ്ദീൻ (26) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മെയ് 21ന് ഭോപാലിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായതിന് പിന്നാലെ യുവതി മാതാപിതാക്കളോടൊപ്പം താമസിച്ച് വരികയായിരുന്നു. മെയ് 21ന് യുവതിയെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. നദീം ഉദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. സംഭവം നടന്ന ദിവസം പ്രതി യുവതിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കിടെ പ്രതി യുവതിയുടെ ഫോൺ പരിശോധിക്കുകയും തർക്കമുണ്ടായതിന് പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയ പ്രതി മൃതദേഹം തന്റെ ഓട്ടോയിൽ കയറ്റി രണ്ട് കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു.

അന്വേഷണത്തിൽ കത്തിക്കരിഞ്ഞ ശരീരഭാ​ഗങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ഇന്ത്യൻശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Man e=held for killing wife over suspicion of having an affair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.