വിവാഹ വീട്ടിലെ തിളക്കുന്ന രസത്തിൽ വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു

ചെന്നൈ: വിവാഹ വീട്ടിൽ തിളക്കുന്ന രസത്തിൽ വീണ യുവാവ് മരിച്ചു. തമിഴ്നാട്ടിലെ തിരുവല്ലൂർ ജില്ലയിലാണ് സംഭവം. വലിയ ചെമ്പിൽ അടുപ്പത്ത് രസം തിളച്ചു​കൊണ്ടിരിക്കെ 21 കാരനായ യുവാവ് അബദ്ധത്തിൽ ചെമ്പിൽ വീഴുകയായിരുന്നു. ഗുരുതര പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

കോളജ് വിദ്യാർഥിയായ യുവാവ് പാർട്ട് ടൈമായി കാറ്ററിങ് ജോലിയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ വിവാഹ വീട്ടിൽ അതിഥികൾക്ക് ഭക്ഷണം എത്തിക്കാനുള്ള ജോലിയിലായിരുന്നു യുവാവ്. അതിനിടെ അബദ്ധത്തിൽ രസം തിളക്കുന്ന ചെമ്പിലേക്ക് വീഴുകയായിരുന്നു.

യുവാവിനെ ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരണത്തിന് കീഴടങ്ങി.

Tags:    
News Summary - Man Dies After Falling Into Vessel Of Boiling Rasam At Tamil Nadu Wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.