മോഷ്ടാവെന്ന് ആരോപിച്ച് ആള്‍കൂട്ട മര്‍ദനത്തിനിരയായ യുവാവ് ജീവനൊടുക്കി

ജയ്പൂര്‍: മോഷ്ടാവെന്ന് ആരോപിച്ച് ആള്‍കൂട്ടം മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി. ഒമാറാം ജാത് എന്ന 25കാരനാണ് മരിച്ചത്.

ബന്ധുക്കളെ കാണാന്‍ ബികാനെറില്‍ എത്തിയപ്പോഴാണ് ആള്‍കൂട്ടം മര്‍ദനത്തിനിരയായത്. അക്രമികള്‍ ഇയാളുടെ മുടി മുറിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ, പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സംഭവത്തില്‍, ബികാനെര്‍ പൊലീസില്‍ നിന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Tags:    
News Summary - man commits suicide after mob lynching and cutting hair in rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.