ഹാഥറസ്​ പെൺകുട്ടിയുടേതെ​ന്ന പേരിൽ മരിച്ചുപോയ ഭാര്യയുടെ ചിത്രം; യുവാവ്​ പരാതി നൽകി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥറസി​ൽ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ പെൺകുട്ടിയു​ടേതന്ന പേരിൽ മരിച്ചുപോയ ഭാര്യയുടെ ചിത്രം പ്രചരിപ്പിക്കുന്നതായി യുവാവി​െൻറ പരാതി. സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഡൽഹി ഹൈകോടതി കേന്ദ്രത്തിന്​ നിർദേശം നൽകി.

യുവാവി​െൻറ പരാതി ശരിയാണെന്ന്​ തെളിഞ്ഞതായി ജസ്​റ്റിസ്​ നവീൻ ചൗള പറഞ്ഞു. ഇൗ സാഹചര്യത്തിൽ ഫേസ്​ബുക്ക്, ഗൂഗ്​ൾ, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്ക്​ നിർദേശം നൽകാൻ കേന്ദ്രസർക്കാറിന്​ നിർദേശം നൽകുകയും ചെയ്​തു. കൂടാതെ യുവാവിനോട്​ കോടതി ഉത്തരവി​െൻറ പകർപ്പും മതിയായ രേഖകളും സർക്കാറിന്​ കൈമാറാൻ നിർദേശിച്ചു. തെറ്റായ ഉള്ളടക്കം കൈകാര്യം ​ചെയ്യുന്ന യു.ആർ.എൽ കണ്ടെത്താൻ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തിൽ കേന്ദ്ര ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഇൻഫർമേഷൻ ടെക്​നോളജി മ​ന്ത്രാലയം, ട്വിറ്റർ, ഫേസ്​ബുക്ക്​, ഗൂഗ്​ൾ എന്നിവക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ അയക്കുകയും ചെയ്​തു. കേസ്​ നവംബർ ഒമ്പതിന്​ വീണ്ടും പരിഗണിക്കും.

കൂട്ടബലാത്സംഗത്തിനിരയായി കൊല്ല​പ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തവിടുന്നത്​ തെറ്റാണെന്ന്​ യുവാവി​െൻറ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ തെറ്റായ വ്യക്തിയുടെ ചിത്രം പ്രചരിപ്പിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Man claims deceased wifes photo being circulated as Hathras rape victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.