വിവാഹ ബന്ധം വേർപ്പെടുത്തിയ സ്ത്രീയുടെ സ്വത്ത് കൈവശം വെക്കാൻ മുൻഭർത്താവിന് അവകാശമില്ല -കർണാടക ഹൈകോടതി

ബംഗളൂരു: വിവാഹ ബന്ധം വേർ​പ്പെടുത്തിയ ശേഷം സ്ത്രീയുടെ സ്വത്ത് കൈവശം വെക്കാൻ ഭർത്താവിന് അവകാശമില്ലെന്ന് കർണാടക ഹൈകോടതി. തന്റെ മുൻ ഭാര്യ നൽകിയ ക്രിമിനൽ കേസ് തള്ളണമെന്നാവശ്യപ്പെട്ട് മുംബൈ സ്വദേശി നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ക്രിമിനൽ കേസ് നടപടികൾ റദ്ദാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

1998ൽ വിവാഹത്തിന് സ്ത്രീധനമായി ഒമ്പത് ലക്ഷം രൂപ നൽകിയിരുന്നുവെന്നും ഇത് ഒമ്പത് ശതമാനം പലിശ സഹിതം തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി​ പരാതി നൽകിയിരുന്നത്. 2009ലാണ് ഈ വിഷയത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ പരാതി നൽകിയത്. ഈ വാദം അംഗീകരിച്ച് വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ 2018ൽ യുവതിയുടെ മുൻ ഭർത്താവ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളുടെ വിവാഹമോചനം ബോംബെ ഹൈകോടതി അംഗീകരിച്ചിട്ടുണ്ടെന്നും ജീവനാംശമായി 4 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും ഇയാൾ ചൂണ്ടിക്കാട്ടി.

എന്നാൽ, തന്റെ ഭർത്താവ് നൽകിയ 4 ലക്ഷം രൂപ ജീവനാംശം മാത്രമാണെന്നും സ്ത്രീധനമായി നൽകിയ ഒമ്പത് ലക്ഷം തുക ലഭിച്ചിട്ടില്ലെന്നും യുവതി കോടതിയിൽ പറഞ്ഞു. യുവതിക്ക് നൽകിയ ജീവനാംശം വേറെയും ഒമ്പത് ലക്ഷം രൂപ വേറെയുമാണെന്ന് ഹൈകോടതി ജസ്റ്റിസ് നാഗപ്രസന്ന നിരീക്ഷിച്ചു. വിവാഹമോചിതരായാൽ ഭാര്യയുടെ സ്വത്തുക്കൾ ഭർത്താവിന്റെ കുടുംബത്തിന് കൈവശം വയ്ക്കാൻ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Man can't retain wife's articles after divorce, observes Karnataka High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.