ഭഗൽപൂർ: പ്രധാനമന്ത്രിയുടെ ദ്വിദിന ബിഹാർ സന്ദർശനത്തിനിടെ അദ്ദേഹത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ സന്ദർശനത്തിനിടെ മോദിയെ കൊല്ലുമെന്നു പറഞ്ഞ് ഭഗൽപൂർ സെക്യൂരിറ്റി ഏജൻസി ഓഫീസിലേക്ക് ഫോൺ സന്ദേശം വന്നു. പ്രധാനമന്ത്രിയെ അദ്ദേഹത്തിന്‍റെ ബീഹാർ സന്ദർശനത്തിനിടെ കൊല്ലുമെന്നായിരുന്നു സന്ദേശം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 71കാരനായ മന്‍റു ചൗദരിയുടെ മൊബൈലിൽ നിന്നാണ് ഫോൺ വന്നതെന്ന് കണ്ടെത്തി.
എന്നാൽ വി.പി.എൻ ഉപയോഗിച്ച് സമീർ രൻജൻ എന്ന 35 കാരനാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തി. മന്‍റു ചൗദരിയുമായി ഉണ്ടായിരുന്ന ഭൂമിതർക്കത്തിന്‍റെ പേരിലാണ് ഇയാളുടെ മേൽവിലാസം സമീർ രൻജൻ കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ചത്. ചോദ്യംചെയ്യൽ വേളയിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചതായും പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് മോദി ബീഹാറിലെത്തിയത്. 48520 കോടിയുടെ വികസന പദ്ധതികൾക്ക് മോദി ബീഹാറിൽ തുടക്കം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.