കൊൽക്കത്ത: മമത ബാനർജി വീണ്ടും സി.ബി.െഎ ക്കും ബി.ജെ.പിക്കുമെതിരെ ഒളിയമ്പുമായി രംഗ ത്ത്. ചിട്ടി തട്ടിപ്പിൽ ബി.ജെ.പി അസം മന്ത്രി ഹിമന്ത ബിശ്വ ശർമ മൂന്നു കോടി കൈപ്പറ്റിയെന്ന ആരേ ാപണവുമായാണ് മമത തിരിച്ചടി തുടർന്നത്. ശാരദ ചിട്ടി ഫണ്ട് ചീഫ് സുദിപ്തോ സെൻ 2013ൽ സി.ബി.െഎ അഴിമതിവിരുദ്ധ വിഭാഗത്തിനെഴുതിയ കത്ത് തെളിവ് നിരത്തിയാണ് മമത ബി.ജെ.പിയെ വീണ്ടും പ്രതിസന്ധിയിലാക്കിയത്.
ശർമ തന്നെ ചതിച്ചെന്നും രണ്ടു വർഷത്തിനിടെ മൂന്നു കോടി രൂപയോളം അനധികൃതമായി കൈക്കലാക്കിയെന്നും കത്തിൽ പരാതി പറയുന്നുണ്ട്. മുൻ ടി.എം.സി നേതാവു കൂടിയായിരുന്ന ശർമ, പിന്നീട് ബി.ജെ.പിയിലേക്ക് കൂടുമാറുകയായിരുന്നു. സി.ബി.െഎ അന്വേഷണം ഭയന്നാണ് ശർമ ബി.ജെ.പിയിൽ സുരക്ഷിത താവളം കണ്ടെത്തിയതെന്നും, ബി.ജെ.പിയിൽ അഭയം തേടുന്നവരെ സി.ബി.െഎ രക്ഷപ്പെടുത്തുകയാണെന്നും മമത ആഞ്ഞടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.