Posted On
date_range Updated On
date_range തൃണമൂൽ കോൺഗ്രസ് ഇനി വെറും ‘തൃണമൂൽ’
ന്യൂഡൽഹി: കോൺഗ്രസുമായുള്ള ബന്ധം പരിഞ്ഞ് 21 വർഷങ്ങൾക്ക് ശേഷം തൃണമൂൽ കോൺഗ്രസിൻറെ ലോഗോയിൽ നിന്ന് ‘കോൺഗ്രസ്’ എന്ന പദം ഒഴിവാക്കി.
നീല പശ്ചാത്തലത്തിൽ രണ്ട് പൂക്കളും പച്ച നിറത്തിൽ തൃണമൂൽ എന്ന പേരുമാണ് ലോഗോയിൽ നിലവിലുള്ളത്. പുതിയ ലോഗോ ഒരാഴ്ചയായി പ്രാബല്യത്തിൽ വന്നിട്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
1998ലാണ് മമതാ ബാനർജി കോൺഗ്രസുമായി തെറ്റി തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുന്നത്. അന്നത്തെ ഭരണകക്ഷിയായിരുന്ന സി.പി.എമ്മുമായുള്ള ബന്ധം എങ്ങനെയായിരിക്കണം എന്നതിൻറെ പേരിലായിരുന്നു അഭിപ്രായ വ്യത്യാസം.
പാർട്ടിയുടെ ബാനറുകളിൽ നിന്നും പോസ്റ്ററുകളിൽ നിന്നും മറ്റ് എല്ലാ വിവരവിനിമയ സംവിധാനങ്ങളിൽ നിന്നും കോൺഗ്രസ് എന്ന പേര് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ തൃണമൂൽ കോൺഗ്രസ് എന്ന പേര് തന്നെയാണ് തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.