മമത ബാനർജി, നേഹ ബോറ, യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ; വ്യാപക അറസ്റ്റുമായി ഡൽഹി പൊലീസ്

ന്യൂഡൽഹി: കൊക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിലേക്ക് നീങ്ങിയ രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഐ.എസ്.ആർ.ഒ/ഐ.എൻ.എ മാർക്കറ്റിന് സമീപ വെച്ച് ഐസ നേതാവ് നേഹ ബോറ, സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പ്രധാന നേതാക്കളെയെല്ലാം ഇൻഫോപാർക്ക്/ഐ.എൻ.എ പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്തതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. നേഹ ബോറ ഉൾപ്പെടെയുള്ള നേതാക്കളെ കയറ്റിക്കൊണ്ടുപോയ പോലീസ് ബസ് തടഞ്ഞ് എ.എ.പി, സി.ജെ.പി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തെരുവിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ശക്തമായ സംഘർഷമുണ്ടായി.

തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെയും മറ്റ് അഞ്ച് പേരെയും ഡൽഹി പൊലീസും സി.ആർ.പി.എഫും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. പാർട്ടി വക്താവാണ് ഈ വിവരം പുറത്തുവിട്ടത്. തങ്ങളെ പ്രിസണർ വാനിൽ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയാണെന്ന് മമത ബാനർജിയോടൊപ്പമുള്ള സംഘം അറിയിച്ചു. ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ സുരക്ഷാ ജാഗ്രത തുടരുന്നതിനിടെയാണ് രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിലാകുന്നത്.

സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവരെ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ്, സമരം നയിക്കാൻ മുൻനിരയിലെത്തിയ മുതിർന്ന നേതാക്കളെയും പോലീസ് കരുതൽ തടങ്കലിലാക്കിയത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കടുക്കുന്നതിനിടെ തലസ്ഥാനത്ത് കനത്ത ഉപരോധവും ഗതാഗത നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags:    
News Summary - Mamata Banerjee, Yogendra Yadav Detained in Massive Delhi Crackdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.