പ്രതിപക്ഷ ഐക്യ നീക്കത്തിന് തിരിച്ചടി; ലോക്സഭ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് തനിച്ചു മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ബംഗാളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചതിനു പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത്. ഇവിടെ കോൺഗ്രസും ഇടതുപക്ഷവും ബി.ജെ.പിയും വർഗീയ കാർഡാണ് കളിച്ചതെന്നും മമത ആരോപിച്ചു.

നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇ​ട​തു പി​ന്തു​ണ​യോ​ടെ മത്സരിച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വിജയിച്ചതാണ് മമത ബാനർജിയെ ചൊടിപ്പിച്ചത്. ബം​ഗാ​ളിലെ സാ​ഗ​ർ​ദീ​ഘി മ​ണ്ഡ​ല​ത്തി​ൽ നിന്ന് ബ​യ്റോ​ൺ ബി​ശ്വാ​സ് ആണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ ദേ​ബ​ശി​ഷ് ബാ​ന​ർ​ജി​യെ​ തോ​ൽ​പി​ച്ച​ത്.

ബ​യ്റോ​ൺ ബി​ശ്വാ​സ് ജ​യി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സി​ന് ബം​ഗാ​ളി​ൽ ആ​ദ്യ എം.​എ​ൽ.​എ​യെയാണ് ലഭിച്ചത്. പി.​സി.​സി പ്ര​സി​ഡ​ന്റ് അ​ധീ​ർ ചൗ​ധ​രി​യു​ടെ സ്വ​ന്തം ജി​ല്ല​യാ​യ മു​ർ​ഷി​ദാ​ബാ​ദി​ൽ​​പെ​ട്ട മ​ണ്ഡ​ല​ത്തി​ൽ വി​ജ​യം കോ​ൺ​ഗ്ര​സി​ന് അ​നി​വാ​ര്യ​മാ​യി​രു​ന്നു.

സം​സ്ഥാ​ന മ​ന്ത്രി സു​ബ്ര​ത സാ​ഹ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. തെരഞ്ഞെടുപ്പിൽ ബി.​ജെ.​പി സ്ഥാനാർഥി മൂ​ന്നാം സ്ഥാ​ന​ത്തായി.

Tags:    
News Summary - Mamata Banerjee will contest the Lok Sabha elections alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.