കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി റാലി നടത്താനെത്തുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പശ്ചിമ ബം ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. യോഗി ആദ്യം സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം ശരിയാക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് മമത ഉപദേശിച്ചു.
'ആദ്യം ഉത്തർപ്രദേശിനെ നന്നാക്കാൻ യോഗിയോട് ആവശ്യപ്പെടുന്നു. നിരവധി ആളുകൾ കൊല്ലപ്പെട്ടു, പോലീസ് പോലും കൊല്ലപ്പെട്ടു.അനേകം ആളുകൾ ആൾകൂട്ട ആക്രമണത്തിന് ഇരയായി. സ്വന്തം നിലക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽക്കുന്നയാളാണ് യോഗി. യു.പിയിൽ നിൽക്കാൻ സ്ഥലമില്ലാത്തതിനാലാണ് അദ്ദേഹം ബംഗാളിൽ ചുറ്റിത്തിരിയുന്നത്'- മമത പറഞ്ഞു.
ഹെലികോപ്ടർ അനുമതി നിഷേധിച്ചതിനെ തുടർന്ന് യോഗി റോഡ് മാർഗമാണ് ബംഗാളിൽ എത്തുന്നത്. യോഗി വരുന്ന പുരുലിയയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ റോഡ് തടഞ്ഞിട്ടുണ്ട്. അതേസമയം തനിക്ക് പശ്ചിമബംഗാളിൽ റാലി നടത്താൻ അനുമതി നിഷേധിക്കപ്പെട്ടതായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നാടകങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രതിഫലിച്ചു. #SlapOnMamataFace എന്ന ഹാഷ് ടാഗിൽ സംഘ് പരിവാർ ട്വിറ്ററിൽ മമതക്കെതിരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.