Posted On
date_range Updated On
date_range ദേശീയതലത്തിൽ ഇടതുപക്ഷവും കോൺഗ്രസുമായും ചേർന്ന് പോരാടും- മമത
ന്യൂഡൽഹി: ദേശീയതലത്തിൽ ഇടതുപക്ഷവും കോൺഗ്രസുമായും ചേർന്ന് പോരാട്ടം നയിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമ ത ബാനർജി. സംസ്ഥാനതലത്തിൽ പരസ്പരം മൽസരിക്കുമെങ്കിലും ദേശീയതലത്തിൽ ഒരുമിച്ച് നിൽക്കും. നരേന്ദ്രമോദി പൊതുശത്രുവായിരിക്കുമെന്നും മമത വ്യക്തമാക്കി.
പശ്ചിമബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെതിരെ മൽസരിക്കാൻ തീരുമാനിച്ചിരുന്നു. ഇരു പാർട്ടികളും സഖ്യമുണ്ടാക്കി തൃണമൂലിനെ എതിരിടുന്നതിനെ കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു. ഇതിനിടെയാണ് ദേശീയതലത്തിലെ സഖ്യം സംബന്ധിച്ച വിഷയത്തിൽ മമത നിലപാട് വ്യക്തമാക്കിയത്.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ പ്രതികളായ ചിട്ടിതട്ടിപ്പിനെതിരെ കോൺഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ആദിർ ചൗധരിയാണ് തൃണമൂലിനെതിരെ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.