ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞ െടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. തിരക്ക് പിടിച്ച് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. മുങ്ങുന്ന ബി.ജെ.പിക്ക് ഓക്സിജൻ നൽകുകയാണ് പ്രഖ്യാപനത്തിലൂടെ മോദി ലക്ഷ്യമിടുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമ െന്നും മമത വ്യക്തമാക്കി.
ഇന്നത്തെ പ്രഖ്യാപനം വെറുമൊരു രാഷ്ട്രീയനാടകം മാത്രമാണ്. രാജ്യത്തിൻെറ പുരോഗതി രാഷ്ട്രീയ നേട്ടങ്ങൾക്കായി മോദി ഉപയോഗിക്കുകയാണ്. ഉപഗ്രഹവേധ മിസൈൽ വികസിപ്പിച്ചതിൻെറ ക്രെഡിറ്റ് മോദി അടിച്ചെടുക്കാൻ ശ്രമിക്കുന്നു. രാജ്യത്തെ ശാസ്ത്രജ്ഞർക്കാണ് ഇതിൻെറ ക്രെഡിറ്റ് നൽകേണ്ടതെന്നും മമത പറഞ്ഞു.
ചാര ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്നതിനുള്ള ശേഷി ഇന്ത്യ കൈവരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അറിയിച്ചിരുന്നു. ഇന്ത്യ ബഹിരാകാശത്ത് വൻ നേട്ടം കൈവരിച്ചിരിക്കുന്നു. ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്താൻ കഴിവുള്ള ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായും മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.
അദ്വാനിയെ വിളിച്ചു; അവസ്ഥയിൽ ദുഃഖം -മമത
കൊൽക്കത്ത: മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും ബി.െജ.പിയിൽനിന്ന് കിട്ടിയ മോശം പരിചരണത്തിൽ ദുഃഖമുണ്ടെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അദ്വാനിയുമായി ഫോണിൽ സംസാരിച്ചുവെന്ന് പറഞ്ഞ മമത അദ്ദേഹത്തിെൻറ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാഞ്ഞുെവന്നും കൂട്ടിച്ചേർത്തു.
വിളിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്വാനി പറഞ്ഞതായും മമത സൂചിപ്പിച്ചു. സ്ഥാപക നേതാക്കളെ ബി.ജെ.പി കൈകാര്യം ചെയ്യുന്ന രീതിയിൽ ദുഃഖമുണ്ട്. അവരുടെ പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാൽ അധികം പറയുന്നില്ല. രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ചൗക്കീദാർമാരെക്കാൾ യഥാർഥ ചൗക്കീദാർമാരെ താൻ ബഹുമാനിക്കുന്നുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.