വിവാഹാഘോഷത്തിൽ നൃത്തം വെച്ച്​​ മമത ബാനർജി

കൊൽക്കത്ത: സമൂഹ വിവാഹാഘോഷത്തിൽ പ​​ങ്കെടുത്ത്​ നൃത്തം വെച്ച്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.അലിപുർദ്വാറിൽ നടന്ന സമൂഹ വിവാഹാഘോഷത്തിലാണ്​ മമത ആദിവാസി നർത്തക സംഘത്തിനൊപ്പം ചുവടു വെച്ചത്​.

ഡ്രമ്മി​െൻറ താളത്തിനൊപ്പം കൈകൾ കോർത്ത്​ പിടിച്ച്​ പ്രത്യേക തരത്തിൽ ചുവടുകൾ വെക്കുന്ന മാസ്​ക്​ ധാരികളായ വനിതകൾക്കൊപ്പമായിരുന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രിയും കൈകോർത്തത്​. മാസ്​ക്​ ധരിച്ച് വെളുത്ത സാരിക്കു മുകളിൽ പച്ച ഷാൾ പുതച്ച്​​ വളരെ സന്തോഷപൂർവം മമത നൃത്തം ചെയ്യുന്ന ദൃശ്യം ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടു.

ഏതാനും സമയം വൃത്തത്തിൽ ചുവടുവെച്ചു നീങ്ങിയ ശേഷം മമത നൃത്ത സംഘത്തിൽ നിന്ന്​ വിട വാങ്ങി മറ്റൊരു നൃത്ത സംഘത്തിനരികിലെത്തുന്നതാണ്​ ദൃശ്യത്തിലുള്ളത്​.

ഇത്​ ആദ്യമായല്ല മമത നൃത്ത സംഘങ്ങൾക്കൊപ്പം ചുവടുവെക്കുന്നത്​. കഴിഞ്ഞ വർഷം മാൽഡ ജില്ലയിൽ നടന്ന മറ്റൊരു സമൂഹ വിവാഹാഘോഷത്തിനിടയിലും മമത ബാനർജി ആദിവാസി സംഗീതത്തി​ന്​ നൃത്ത സംഘത്തിനൊപ്പം ചുവടു വെച്ചിരുന്നു.

കൊൽക്കത്തയിൽ നടന്ന ഒരു സർക്കാർ പരിപാടിക്കിടയിൽ ആദിവാസി സംഗീതജ്ഞൻ ബസന്തി ഹെ​മ്പ്രാമിനൊപ്പവും മമത നൃത്തം വെച്ചിരുന്നു.

Tags:    
News Summary - Mamata Banerjee dances during mass wedding ceremony in Bengal's Alipurduar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.