മല്യയുടെ ആഡംബര വിമാനം വീണ്ടും ലേലത്തിന്

മുംബൈ: രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ സ്വകാര്യ ആഡംബര ജെറ്റ് വിമാനം ലേലത്തിന് വെക്കുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കുന്ന ഇ-ലേലത്തില്‍ കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുകയാണ് സേവനനികുതി വകുപ്പ്.

നേരത്തെ രണ്ടുതവണ 152 കോടി അടിസ്ഥാന വിലയായി ലേലം നിശ്ചയിച്ചിരുന്നെങ്കിലും വാങ്ങാനാരുമത്തെിയിരുന്നില്ല. ഇതോടെ അടിസ്ഥാനവില പുനര്‍നിശ്ചയിക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. വില്‍പനയെ ബാധിക്കുമെന്നതിനാല്‍ പുതിയ അടിസ്ഥാനവില സേവനനികുതി വകുപ്പ് പുറത്തുവിട്ടില്ല.

ആദ്യ ലേലത്തില്‍ 1.9 കോടിയും രണ്ടാം ലേലത്തില്‍ 27 കോടിയും മാത്രമായിരുന്നു ഉയര്‍ന്ന വിളിയുണ്ടായത്. ലേലത്തെകുറിച്ച് അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ പരസ്യം കൊടുത്തിട്ടുണ്ടെന്നും ഇത്തവണ വിവിധരാജ്യങ്ങളില്‍നിന്നും കൂടുതല്‍ പങ്കാളിത്തമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും വകുപ്പ് പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.

മല്യയില്‍നിന്ന് ലഭിക്കാനുള്ള 535 കോടി രൂപ സ്വത്തുക്കള്‍ ലേലം ചെയ്യുന്നതുവഴി കണ്ടത്തൊനാവുമെന്നാണ് സേവനനികുതി വകുപ്പ് പ്രതീക്ഷിക്കുന്നത്.

 

Tags:    
News Summary - mallya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.