മലേഗാവ്: എട്ടുപേരെ വെറുതെവിട്ട നടപടിയില്‍ ഹൈകോടതി വിശദീകരണം തേടി

മുംബൈ: 2006ലെ മലേഗാവ് സ്ഫോടനകേസില്‍ പ്രതികളായിരുന്ന എട്ടു പേരെ വിചാരണകോടതി വെറുതെ വിട്ട നടപടിയില്‍ ബോംബെ ഹൈകോടതി എന്‍.ഐ.എയുടെ വിശദീകരണം തേടി.
സ്ഫോടനത്തിന് പിന്നില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെല്ളെന്നും ഹിന്ദുത്വ സംഘടനയാണെന്നും കാണിച്ച് എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു മുസ്ലിംകളായ എട്ടുപേരെ കോടതി വെറുതെവിട്ടത്.

കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാറിന് കീഴിലെ ഭീകരവിരുദ്ധ സേനയാണ് (എ.ടി.എസ്) ഹൈകോടതിയെ സമീപിച്ചത്. എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു.  
അതേസമയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റ് ഏഴ് പേര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നതു സംബന്ധിച്ചും എന്‍.ഐ.എയോട് നിലപാടറിയിക്കാന്‍ ജസ്റ്റിസുമാരായ ആര്‍.വി. മോര്‍, ശാലിനി ഫാന്‍സാല്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.

Tags:    
News Summary - malegon blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.