എല്ലാവരേയും പോലെയല്ല ഞാനെന്ന് മലയാളികള്‍ക്ക് നന്നായി അറിയാം- കോൺഗ്രസിൽ ചേർന്നതിനെ കുറിച്ച് ഷക്കീല

ചെന്നൈ: സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നതെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി ഷക്കീല. തമിഴ് നാടിനാണ് പ്രധാന്യം നൽകുന്നതെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ഷക്കീല പറഞ്ഞു.

തനിക്കിഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് താൻ ചേർന്നത്. മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ല എന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്നും ഷക്കീല പറഞ്ഞു.

'പല തരത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാല്‍ നടിയെന്ന വിലാസം മാത്രമാവുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കൊടുക്കാറില്ല- ഷക്കീല പറഞ്ഞു.

'എന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്‍കിയ സംഭാവനകളെകുറിച്ചുമൊക്കെ അച്ഛന്‍ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസിനോട് മനസില്‍ ഒരിഷ്ടമുണ്ട്. പിന്നെ പ്രവര്‍ത്തിക്കുന്നെങ്കില്‍ ദേശീയ പാര്‍ട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ക്ഷണം കിട്ടിയപ്പോള്‍ അത് സ്വീകരിച്ചു.' ഷക്കീല വ്യക്തമാക്കി.

ബി.ജെ.പിയില്‍ ചേരുന്നതല്ലേ ട്രെന്റ് ചോദ്യത്തിന് എല്ലാവരേയും പോലെയല്ല ഷക്കീലയെന്ന് മലയാളികള്‍ക്ക് നന്നായി അറിയാമെന്നായിരുന്നു പ്രതികരണം. വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നതെന്നും ഷക്കീല ചോദിച്ചു.

പതിനെട്ടാം വയസില്‍ സിനിമാ ജീവിതം ആരംഭിച്ച താരം ചെന്നൈയിലാണ് താമസിക്കുന്നത്. സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാന്‍സ്ജന്ഡര്‍ കുട്ടികള്‍ക്ക് വേണ്ടി അഭയകേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Malayalees know very well that I am not like everyone else- Shakeela about joining the Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.