തിരുപ്പൂരിൽ മലയാളി സംഗമം സെപ്റ്റംബർ 18 ന്

തിരുപ്പൂർ: തിരുപ്പൂരിലെ മലയാളികൾക്കിടയിൽ ജീവകാരുണ്യ കലാകായിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന 'ദി റീച്ച് ഫൗണ്ടേഷൻ' (ടി.ആർ. എഫ് ) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ മലയാളി സംഗമത്തിന് അരങ്ങൊരുങ്ങുന്നു.

ഈ മാസം 18 ന് ഞായറാഴ്ച 7 മണിക്ക് തിരുപ്പൂർ പല്ലടം റോഡിലെ ഖാദർ സലീമ ഹാളിൽ നടക്കുന്ന പരിപാടിയിൽ പി.എം.എ ഗഫൂർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും.

തിരുപ്പൂരിൽ താമസിക്കുന്ന മലയാളികൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമേകുക, സാമൂഹിക സാംസ്കാരിക കലാ കായിക രംഗങ്ങളിൽ ഉന്നമനം സാധ്യമാക്കുക, അവശത അനുഭവിക്കുന്നവർക്ക് സഹായം ലഭ്യമാക്കുക, വിദ്യാഭ്യാസ മേഖലകളിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക, അപകടങ്ങളിലും മറ്റും പെടുന്നവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ടി.ആർ.എഫ്.

വിവരങ്ങൾക്ക് പ്രസിഡന്റ് ഷംസുദ്ദീൻ 9629990000, സെക്രട്ടറി നൗഷാദ് 9042592133, ജോ. സെക്രട്ടറി മുന്ന 90421 23339 മീഡിയ കൺവീനർ അബാബ് 88485 01054 എന്നിവരുമായി ബന്ധപ്പെടാം.

Tags:    
News Summary - Malayalee meeting in Tiruppur on September 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.