ന്യൂഡൽഹി: യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകരായ പത്തനംതിട്ട സ്വദേശി അന്‍ഷാദ് ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ഫിറോസ്ഖാൻ എന്നിവരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കളെ അറസ്റ്റു ചെയ്ത് യു.പി പൊലീസ്.
വ്യാജ കോവിഡ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന് ആരോപിച്ചാണ് അൻഷാദിെൻറ ഭാര്യ നസീമ, മാതാവ് മുഹ്സിന, ഫിറോസിെൻറ മാതാവ് ഹലീമ എന്നിവരെയാണ് യോഗി ആദിത്യനാഥ് സർക്കാറിെൻറ പൊലീസ് അറസ്റ്റു ചെയ്തത്.
ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നസീമയുടെ ഏഴു വയസ്സായ മകൻ ആതിഫും മാതാവിെനാപ്പം ജയിലിലാണ്.
ഇവരോടൊപ്പമുണ്ടായിരുന്ന ഫിറോസ്ഖാെൻറ ഭാര്യ സൗജത്തും നാലു മക്കളും ബുധനാഴ്ച നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. എല്ലാവരും ഒന്നിച്ചാണ് കോവിഡ് പരിശോധന നടത്തിയത്. നാലുപേരുടേത് മാത്രം വ്യാജമാകുന്നത് എങ്ങനെയെന്നും കള്ളക്കേസാണ് പിന്നിലെന്നും പോപുലർ ഫ്രണ്ട് നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.