ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് ഭയാനകമെന്ന് മലാല യൂസുഫ് സായ്

കർണാടകയിലെ കോളജുകളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിച്ച് എത്തുന്നതിനെ എതിർത്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ആക്ടിവിസ്റ്റും സമാധാന നൊബേൽ ജേതാവുമായ മലാല യൂസുഫ് സായ്. ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല ട്വീറ്റ് ചെയ്തു.

ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും മലാല ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

"പഠനവും ഹിജാബും തിരഞ്ഞെടുക്കാൻ കോളേജ് ഞങ്ങളെ നിർബന്ധിക്കുന്നു".

'ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണ്. കുറഞ്ഞതോ കൂടുതലോ ധരിക്കുന്ന വിഷയത്തിൽ സ്ത്രീകളുടെ എതിർപ്പ് നിലനിൽക്കുന്നു. ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണം.'

വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് ഹിന്ദുത്വവാദികൾ രംഗത്തെത്തിയതിനെ തുടർന്നാണ് കർണാടകയിൽ സംഘർഷത്തിന് വഴിവെച്ചത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് കർണാടകയിലെ എല്ലാ ഹൈസ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടിരുന്നു.

ഇതിന് പിന്നാലെ ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജ്​ വിദ്യാർഥിനികൾ കർണാടക ഹൈകോടതിയെ സമീപിച്ചു. ശിരോവസ്ത്രം ധരിക്കുന്നത്​ സ്വകാര്യതയുടെ കാര്യമാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ്​ കൃഷ്ണ ദീക്ഷിത്​ അധ്യക്ഷനാ​യ ബെഞ്ച്, സർക്കാർ ഉത്തരവ്​ സ്വകാര്യതയുടെ അതിർത്തി ലംഘിച്ചിരിക്കുന്നുവെന്ന് നിരീക്ഷിച്ചു. 

Tags:    
News Summary - Malala Yousafzai says it is horrible not to be allowed to wear hijab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.