ബംഗളൂരു വിമാനത്താവളത്തിൽ ഗുരുതര സുരക്ഷാ വീഴ്​ച

ബംഗളൂരു: കേംപഗൗഡ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഗുരുതര സുക്ഷാ വീഴ്​ചയുണ്ടായെന്ന്​ റിപ്പോർട്ട്​. ടൈംസ്​ നൗ വാണ്​ വാർത്ത പുറത്ത്​ വിട്ടത്​. സുരക്ഷാ പരിശോധനകൾ ഇല്ലാതെ ആറ്​ യാത്രികർ​ കടന്ന്​ പോവുകയായിരുന്നു​. ജൂൺ 17നാണ ്​ വിമാനത്താവളത്തിൽ സുരക്ഷാ വീഴ്​ചയുണ്ടായത്​.

വിവിധ വിമാനങ്ങളിലായി യാത്ര ചെയ്യാനെത്തിയ ആറ്​ പേരാണ്​ പരിശോധനകളില്ലാതെ ബോർഡിങ്​ ഏരിയയിലേക്ക്​ കടന്നത്​. സി.ഐ.എസ്​.എഫിനാണ്​ വിമാനത്താവളുടെ സുരക്ഷാ ചുമതല. ബോർഡിങ്​ ഏരിയയിലേക്ക്​ കടക്കുന്നതിന്​ മുമ്പ്​ സി.ഐ.എസ്​.എഫിൻെറ സുരക്ഷാ പരിശോധനകൾ വിധേയമാകണം. ബംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്​ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന്​ സി.ഐ.എസ്​.എഫ്​ അറിയിച്ചു. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന്​ സി.ഐ.എസ്​.എഫ്​ ഉത്തരവിട്ടുവെന്നാണ്​ വിവരം.

അതേ സമയം, നാല്​ യാത്രികർ സെക്യൂരിറ്റി ചെക്ക്​ ഇല്ലാതെ കടന്നു പോയത്​​ ഇൻഡിഗോ ജീവനക്കാരൻെറ ശ്രദ്ധയിൽ പെട്ടു. ഇതുകാരണം ഇവരുടെ ബോർഡിങ്​ കാർഡുകൾ സ്​റ്റാംപ്​ ചെയ്​ത്​ നൽകാൻ ഇൻഡിഗോ തയാറായില്ല. തുടർന്ന്​ ഇവ​ർ വീണ്ടും സി.ഐ.എസ്​.എഫ്​ കൗണ്ടറുകളിൽ എത്തുകയും സുരക്ഷാ പരിശോധനക്ക്​ ശേഷം യാത്ര തുടരുകയുമായിരുന്നു. എന്നാൽ മറ്റുള്ള രണ്ട്​ പേർ പ്രശ്​നങ്ങളൊന്നുമില്ലാതെ നാഗ്​പൂരിലേക്ക്​ ഗോ എയർ വിമാനത്തിൽ യാത്ര ചെയ്​തു.

Tags:    
News Summary - Major security breach at Bengaluru airport-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.