'ഇതാണോ ആത്മനിർഭർ?'; ആത്മഹത്യ ചെയ്യുന്ന ദിവസക്കൂലിക്കാരുടെ എണ്ണം വർധിച്ചെന്ന റിപ്പോർട്ടിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ മഹുവ മൊയ്ത്ര

ന്യൂഡൽഹി: രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന ദിവസക്കൂലിക്കാരുടെ എണ്ണം വർധിച്ചെന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര.

എൻ.സി.ആർ.ബി പുറത്തുവിട്ട കണക്കിൽ 2021ൽ ആത്മഹത്യ ചെയ്തവരിൽ 24 ശതമാനവും ദിവസക്കൂലിക്കാരാണെന്ന് ചൂണ്ടിക്കാട്ടിയ മഹുവ, ഇതാണോ ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയിൽ 'ആത്മനിർഭർ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും ട്വീറ്റ് ചെയ്തു.

എൻ.സി.ആർ.ബിയുടെ കണക്ക് പ്രകാരം 2021ൽ ആകെ ആത്മഹത്യ ചെയ്തവരുടെ 25.06 ശതമാനവും ദിവസക്കൂലിക്കാരാണ്. 1,64,033 പേർ ആത്മഹത്യ ചെയ്തപ്പോൾ അതിൽ 42,004 പേരും ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരാണ്. മുൻവർഷത്തേക്കാൾ ദിവസക്കൂലിക്കാരുടെ ആത്മഹത്യയിൽ 11.52 ശതമാനത്തിന്‍റെ വർധനവുണ്ടായിട്ടുണ്ട്. 

Tags:    
News Summary - Mahua Moitra attacks BJP on spike in suicides among daily wage earners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.