ഗവേഷകയെ ബലാത്സംഗം ചെയ്ത കേസിൽ മഹമൂദ് ഫാറൂഖിയെ വെറുതെ വിട്ടു

ന്യൂഡൽഹി: അമേരിക്കൻ ഗവേഷകയെ ബലാത്സംഗം ചെയ്ത കേസിൽ മഹമൂദ് ഫാറൂഖിയെ ഡൽഹി ഹൈകോടതി വെറുതെ വിട്ടു. ബോളിവുഡ് ചിത്രം പീപ്ലി ലൈവിൻെറ സഹസംവിധായകനാണ് ഫാറൂഖി. കേസിൽ ഫാറൂഖിയെ ഏഴു വർഷത്തെ തടവിന് ശിക്ഷിച്ച വിചാരണ കോടതി വിധി ഹൈകോടതി റദ്ദാക്കി. നിലവിൽ ജയിലിൽ കഴിയുന്ന ഫാറൂഖിയെ വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഗവേഷകയെ ബലാത്സംഗം ചെയ്ത കേസിൽ ഫാറൂഖിയെ ഈ വർഷം ജൂലൈയിൽ ഡൽഹി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ 35 കാരിയായ വിദ്യാർഥിനിയാണ് ഫാറൂഖിക്കെതിരെ പരാതി നൽകിയത്. 2015 മാർച്ച് 28 ന് ഡൽഹിയിലെ സുഖ്ദേവ് വിഹാറിലെ വസതിയിൽ വച്ച് ഫാറൂഖി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. വാരണാസിയിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഗവേഷണത്തിൽ യുവതിയെ സഹായിക്കാൻ എത്തിയാണ് ഫാറൂഖി ഇവർക്കൊപ്പം ബന്ധം സ്ഥാപിക്കുന്നത്. 

തൻെറ ഭാര്യ അനുഷ റിസ്വിക്കൊപ്പമാണ് ഫാറൂഖി പീപ്പ്ലി ലൈവ് സിനിമ സംവിധാനം ചെയ്തത്. 2010 ൽ പുറത്തിറങ്ങിയ ചിത്രം ആമിർ ഖാനാണ് നിർമ്മിച്ചത്.
 

Tags:    
News Summary - Mahmood Farooqui, Peepli Live Co-director, Acquitted in Rape Case -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.