ബൽറാംപൂർ: ഐക്യദീപത്തിന് പിന്തുണയേകാനായി ആകാശത്തേക്ക് വെടിയുതിർത്ത മഹിളാമോർച്ച നേതാവിന് സസ്പെൻഷൻ. ഉത്തർപ ്രദേശിലെ ബൽറാംപൂർ യൂനിറ്റ് പ്രസിഡന്‍റ് മഞ്ജു തിവാരിയെയാണ് സസ്പെൻഡ് ചെയ്തത്. പാർട്ടി അച്ചടക്കം ലംഘിച്ചതിന്‍റ െ പേരിലാണ് നടപടിയെന്ന് മഹിളാമോർച്ച നേതൃത്വം പറയുന്നു.
കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഐക്യദീപത്തിന് പിന്തുണയേകാനാണ് മഞ്ജു തിവാരി ആകാശത്തേക്ക് വെടിയുതിർത്തത്. വെടിയുതിർക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി.
ഇതേതുടർന്ന് ബൽറാംപൂർ പൊലീസ് മഞ്ജുവിനെതിരെ കേസെടുത്തു. വിനാശകാരിയായ വസ്തു കൈവശം വെച്ചതിന് 1959ലെ ആയുധ നിയമത്തിലെ സെക്ഷൻ 30 പ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.