മഹാരാഷ്​ട്രയിൽ തിങ്കളാഴ്ച ലോക്​ഡൗൺ ഒഴിവാക്കും; അൺലോക്​ അഞ്ചു ഘട്ടങ്ങളിലായി

മുംബൈ: കോവിഡ്​ വ്യാപനം അപകടകരമായ ഘട്ടം പിന്നിട്ടുതുടങ്ങിയ മഹാരാഷ്​ട്ര ​ലോക്​ഡൗൺ തിങ്കളാഴ്ച മുതൽ പിൻവലിക്കും. അഞ്ചു ഘട്ടങ്ങളിലായാണ്​ നിയന്ത്രണങ്ങൾ എടുത്തുകളയുക. കോവിഡ്​ പോസിറ്റീവിറ്റി നിരക്കും ഓക്​സിജൻ ബെഡുകളുടെ ലഭ്യതയും പരിഗണിച്ചാകും ഇളവുകൾ.

ഒരോ വ്യാഴാഴ്ചയും പൊതുജനാരോഗ്യ വിഭാഗത്തിന്‍റെ കാർമികത്വത്തിൽ സ്​ഥിതിഗതികൾ വിലയിരുത്തും.

പോസിറ്റീവിറ്റി നിരക്ക്​ അഞ്ചു ശതമാനത്തിൽ താഴെയാകുകയും ആശുപത്രി ബെഡുകളിൽ രോഗികൾ 25 ശതമാനത്തിൽ കുറവാകുകയും ചെയ്​താൽ പൂർണമായി അൺലോക്​ ചെയ്യാം. ഈ ജില്ലകളിൽ തിയറ്ററുകൾ, മാളുകൾ, സ്വകാര്യ- സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കാം. വിവാഹം, മരണാനന്തര ചടങ്ങുകൾ, സിനിമ ​ഷൂട്ടിങ്​ തുടങ്ങിയവയും അനുവദിക്കും. വ്യവസായങ്ങൾ, നിർമാണ മേഖല എന്നിവക്കും നിയ​ന്ത്രണങ്ങളുണ്ടാകില്ല.

അഞ്ചു ശതമാനം പോസിറ്റീവിറ്റി നിരക്കും ആശുപത്രി ബെഡുകളിൽ 25-40 ശതമാനം രോഗികളുണ്ടാകുകയും ചെയ്​താൽ ഭാഗികമായേ ഇളവുണ്ടാകൂ. റസ്​റ്റൊറന്‍റുകൾ, ജിം, സലൂണുകൾ, ബ്യൂട്ടി പാർലർ എന്നിവ 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. ലോകൽ ട്രെയിനുകൾക്ക്​ ഇവിടെ അനുമതി നൽകില്ല.

ഇതിനും മുകളിലുള്ളവയെ 

Tags:    
News Summary - Maharashtra to lift lockdown restrictions from Monday: All you need to know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.