മഹാരാഷ്​ട്ര: ശിവസേന വൈകീട്ട്​​ ഗവർണറെ കാണും

മുംബൈ: മഹാരാഷ്​ട്രയിൽ ശിവസേന നേതൃത്വം തിങ്കളാഴ്​ച വൈകുന്നേരത്തോടെ​ ഗവർണറെ കണ്ട്​ സർക്കാർ രൂപീകരിക്കാനുള് ള അവകാശവാദം ഉന്നയിക്കും. കോൺഗ്രസ് എം.എൽ.എമാർ​ ശിവസേന​ക്ക്​ പിന്തുണ നൽകാൻ തയാറാണെന്ന്​ കാണിച്ച്​ സോണിയാഗാന് ധിക്ക്​ കത്തയച്ചയായാണ്​ സൂചന. അതേസമയം എ.കെ. ആൻറണി, കെ.സി വേണുഗോപാൽ തുടങ്ങിയവർ ഉൾപ്പടെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ്​ നേതാക്കൾ ശിവസേനയെ പിന്തുണക്കുന്നതിനെ എതിർക്കുന്നതായാണ്​ വിവരം. ഇരു ഭാഗങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തിൽ വലയുകയാണ്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി.

മഹാരാഷ്​ട്രയിലെ രാഷ്​ട്രീയ സംഭവ വികാസങ്ങൾ ചർച്ച ചെയ്യാനും യുക്തമായ തീരുമാനം കൈക്കൊള്ളുന്നതിനും തിരക്കിട്ട ചർച്ചകളാണ്​ നടക്കുന്നത്​. സഖ്യ ചുമതലയുള്ള കോൺഗ്രസ്​ പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി, എ.ഐ.സി.സി ജനറൽ ​െസക്രട്ടറി കെ.സി വേണുഗോപാൽ, മുതിർന്ന നേതാവ്​ അഹമ്മദ്​ പ​ട്ടേൽ എന്നിവർ സോണിയാഗാന്ധിയുമായി അവരുടെ വസതിയിൽ കൂടിക്കാഴ്​ച നടത്തുകയാണ്​.

വൈകുന്നേരം നാല്​ മണിക്ക്​ കോൺഗ്രസ്​ സംസ്ഥാന നേതൃത്വം യോഗം ചേരു​ന്നുണ്ട്​. ശിവസേനക്ക്​ പിന്തുണ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം യോഗത്തിൽ ​ൈകക്കൊണ്ടേക്കും. കോൺഗ്രസുമായി ആലോചിച്ച ശേഷം തങ്ങളു​െട തീരുമാനം അറിയിക്കുമെന്നാണ്​ ശരത്​ പവാർ വ്യക്തമാക്കിയത്​. സർക്കാർ രൂപീകരണത്തിന്​ അവകാശവാദം ഉന്നയിക്കാൻ ശിവസേനക്ക്​ തിങ്കളാഴ്​ച രാത്രി 7.30 വരെയാണ്​ സമയമുള്ളത്​.

Tags:    
News Summary - maharashtra ; shiv sena will meet governor monday evening -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.