ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി പരീക്ഷക്ക് സമയത്തിനെത്താൻ പാരാഗ്ലൈഡറിൽ പറന്ന് യുവാവ്; വൈറൽ വിഡിയോ പുറത്ത്

മുംബൈ: പരീക്ഷക്ക് സമയത്തിനെത്താൻ പാരാഗ്ലൈഡറിൽ പറന്ന് യുവാവ്. മഹാരാഷ്ട്രയിലെ സത്താരയിലാണ് കാറിനും ബൈക്കിനും സൈക്കിളിനും ബസിനും പകരം യുവാവ് പാരാഗ്ലൈഡർ ഉപയോഗിച്ച് സഞ്ചരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോളജ് ബാഗുമായി യുവാവ് സഞ്ചരിക്കുന്നതാണ് വിഡിയോയിലുള്ളത്.

സത്താര ജില്ലയിലെ പസരാണി ഗ്രാമത്തിൽ നിന്നുള്ള സമാർഥ് മഹാഗഡെയാണ് പരീക്ഷക്ക് പോകാൻ പാരാഗ്ലൈഡറിൽ യാത്ര ചെയ്തത്. ജോലിക്കായി പഞ്ചഗണിയെന്ന സ്ഥലത്തായിരുന്നു യുവാവ്. പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇന്ന് പരീക്ഷയുണ്ടെന്ന വിവരം യുവാവ് അറിഞ്ഞത്. എന്നാൽ, പസരാണി ചുരത്തിലെ കനത്ത ബ്ലോക്കിൽ കൃത്യസമയത്ത് പരീക്ഷഹാളിൽ എത്താൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു.

ഇതോടെയാണ് പാരാഗ്ലൈഡറിന്റെ സഹായം തേടാൻ യുവാവ് തീരുമാനിച്ചത്. ഇയാൾക്ക് സഹായം വാഗ്ദാനം ചെയ്ത് ജി.പി അഡ്വഞ്ചേഴ്സിലെ ഗോവിന്ദ് യേവാലെ മുന്നോട്ട് വരികയും ചെയ്തു. വിദഗ്ധനായ ഒരു പാരാഗ്ലൈഡറിന്റെ സഹായത്തോടെ വിജയകരമായി സമാർഥ് ചുരം കടന്ന് കോളജിന് സമീപത്തേക്ക് എത്തുകയായിരുന്നു.'


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.