മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 61,695 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. 349 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. മുംബൈയിൽ മാത്രം 8,209 പേർക്ക് രോഗം ബാധിച്ചു.
ഏപ്രിൽ 11ന് 63,000 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,452 സാമ്പിളുകളാണ് പരിശോധിച്ചത്. 26.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6,20,060 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ഏപ്രിൽ 30നകം 11 ലക്ഷം കോവിഡ് രോഗികളെങ്കിലും മഹാരാഷ്ട്രയിലുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. രോഗബാധ പിടിച്ചു നിർത്താൻ മഹാരാഷ്ട്രയുടെ പല ഇടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.