Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം സംവരണം അഞ്ച് ശതമാനം വർധിപ്പിക്കും -മന്ത്രി
മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഗി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിംകൾക്ക് അഞ്ചു ശതമാനം സംവ രണം നൽകുന്ന ബിൽ കൊണ്ടുവരുമെന്ന് ന്യൂനപക്ഷ മന്ത്രി നവാബ് മാലിക്. നിലവിലുള്ള സംവരണത്തോടൊപ്പം അഞ്ച് ശതമാനം കൂടി വർധിപ്പിക്കുകയാണ് ചെയ്യുക. സർക്കാർ ജോലികളിൽ ന്യൂനപക്ഷങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയെന്നും നവാബ് മാലിക് നിയമസഭയിൽ പറഞ്ഞു.
മുൻ ബി.ജെ.പി സർക്കാർ കോടതി വിധിയുണ്ടായിട്ടും സംവരണം അനുവദിച്ചിരുന്നില്ല. ഈ സർക്കാർ നിയമസഭാ സമ്മേളനം കഴിയുന്നതിന് മുമ്പ് മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്നും എൻ.സി.പി നേതാവുകൂടിയായ നവാബ് മാലിക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.