മഹാരാഷ്​ട്രയിൽ രാഷ്​ട്രപതിഭരണം പിൻവലിച്ചത്​ പുലർച്ചെ 5.47ന്​

ന്യൂഡൽഹി: ദേവേന്ദ്ര ഫട്​നാവിസി​​െൻറ സത്യപ്രതിജ്ഞക്ക്​ മുന്നോടിയായി മഹാരാഷ്​ട്രയിൽ രാഷ്​ട്രപതി ഭരണം പിൻവല ിച്ചത്​ പുലർച്ചെ 5.47ന്​. നവംബർ 12നാണ്​ ഗവർണറുടെ ശിപാർശ പ്രകാരം മഹാരാഷ്​ട്രയിൽ രാഷ്​ട്രപതിഭരണം പ്രഖ്യാപിച്ചത്​. ഇതുമായി ബന്ധപ്പെട്ട്​ മൂന്നു വരിയുള്ള പ്രസ്​താവനയാണ്​ കേന്ദ്ര അഭ്യന്തര സെക്രട്ടറി അജയ്​ കുമാർ ബല്ല പുറത്തിറ ക്കിയത്​.

മഹാരാഷ്​ട്രയിലെ രാഷ്​ട്രപതി ഭരണം നവംബർ 23ന്​ പിൻവലിക്കുന്നതായി പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു. പുലർച്ചെ രാഷ്​ട്രപതിഭരണം പിൻവലിച്ചതിനെതിരെ പ്രതിപക്ഷം വിമർശനങ്ങൾ ഉയർത്തുന്നുണ്ട്​.

ശിവേസന-എൻ.സി.പി-കോൺഗ്രസ്​ സഖ്യം സർക്കാറുണ്ടാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ്​ അതിനാടകീയമായി അജിത്​ പവാറിനെ ഒപ്പം കൂട്ടി ഫട്​നാവിസ്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തത്​. അഴിമതി കേസുകളിൽ അജിത്​ പവാറിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്​തമാക്കിയതിന്​ പിന്നാലെയാണ്​ മഹാരാഷ്​ട്രയിലെ നാടകീയ നീക്കം.

Tags:    
News Summary - Maharashtra president rule-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.