മഹാനാടകം ഇതുവരെ

  • ഒക്​ടോബർ 24: മഹാരാഷ്​ട്ര തെരഞ്ഞെടുപ്പ്​ ഫലം പുറത്തു വന്നു. ബി.ജെ.പി 105 സീറ്റിലും ശിവസേന 56 സീറ്റിലും എൻ.സി. പി 54 സീറ്റുകളിലും കോൺഗ്രസ്​ 44 സീറ്റുകളിലും വിജയിച്ചു.
  • തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ മുഖ്യമന്ത്രിപദം പങ്കിടാമെന്ന ബി.ജെ.പി വാഗ്​ദാനം ഓർമിപ്പിച്ച്​ ഉദ്ധവ്​ താക്കറെ
  • അധികാരം പങ്കിടാമെന്നാണ്​ കരാറെന്നും മുഖ്യമ​ന്ത്രി സ്ഥാനമല്ലെന്നും ബി.ജെ.പി നിലപാട്​
  • ബി.ജെ.പിയും ശിവസേനയും തമ്മിൽ തർക്കം മുറുക​ു​േമ്പാഴും കാഴ്​ചക്കാരുടെ റോളിൽ കോൺഗ്രസും എൻ.സി.പിയും
  • നവംബർ 8​: ദേവേന്ദ്ര ഫട്​നാവിസ്​ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. പുതിയ സർക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചില്ല.
  • നവംബർ 9-10: ബി.ജെ.പി ശിവസേന എൻ.സി.പി കോൺഗ്രസ്​ പാർട്ടികളെ ഗവർണർ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചെങ്കിലും ആർക്കും ഭൂരിപക്ഷം തെളിയിക്കാനായില്ല
  • നവംബർ 12: സർക്കാറുണ്ടാക്കാൻ കൂടുതൽ സമയം എൻ.സി.പി ചോദിച്ചെങ്കിലും അനുവദിക്കാതെ ഗവർണർ രാഷ്​ട്രപതി ഭരണം പ്രഖ്യാപിക്കുന്നു.
  • രാഷ്​ട്രപതി ഭരണം പ്രഖ്യാപിച്ചതോടെ സർക്കാറുണ്ടാക്കാൻ ശ്രമം ശക്​തമാക്കി സേന-എൻ.സി.പി കോൺഗ്രസ്​ സഖ്യം
  • ​മൂന്ന്​ പാർട്ടികളും ചേർന്ന്​ പൊതുമിനിമം പരിപാടിക്ക്​ രൂപം നൽകുന്നു.
  • ശിവസേന സഖ്യത്തിൽ കോൺഗ്രസിലും എൻ.സി.പിയിലും എതിർപ്പ്​. സോണിയ-പവാർ ചർച്ച പലതവണ മാറ്റിവെക്കുന്നു
  • നവംബർ 22:ഒടുവിൽ മാര​ത്തൺ ചർച്ചകൾക്കൊടുവിൽ സർക്കാറുണ്ടാക്കാൻ ശിവസേന-എൻ.സി.പി കോൺഗ്രസ്​ ധാരണ
  • നംബർ 23: അതിനാടകീയമായി അജിത്​ പവാറിനെ ഒപ്പം കൂട്ടി ബി.ജെ.പി സർക്കാറുണ്ടാക്കുന്നു.
Tags:    
News Summary - Maharashtra politics-Timeline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.