Posted On
date_range Updated On
date_range പരീക്ഷക്ക് ബുർഖ നിരോധിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി
മുംബൈ: 10, 12 ക്ലാസുകളിലെ പൊതുപരീക്ഷക്ക് വിദ്യാർഥിനികൾ ബുർഖ ധരിക്കുന്നത് വിലക്കണമെന്ന് മഹാരാഷ്ട്ര മത്സ്യവകുപ്പ് മന്ത്രി നിതീഷ് റാണെ. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ കത്തിലാണ് ആവശ്യം.
10, 12 പൊതുപരീക്ഷ നിർണായകമാണെന്നും അതിനാൽ കോപ്പിയടി സാധ്യത തടയണമെന്നും പറഞ്ഞാണ് ബുർഖ നിരോധിക്കണമെന്ന് നിതീഷ് റാണെ ആവശ്യപ്പെട്ടത്.
പരീക്ഷാസ്ഥലത്ത് പരിശോധനക്കായി വനിത പൊലീസിനെയോ വനിത ഉദ്യോഗസ്ഥരെയോ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.