മഹാരാഷ്ട്രയിൽ പശുക്കടത്ത് ആരോപിച്ച് 23കാരനെ തല്ലിക്കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ നാസികിൽ പശുക്കടത്ത് ആരോപിച്ച് 23 കാരനെ 'ഗോരക്ഷകർ' തല്ലിക്കൊന്നു. കന്നുകാലി കച്ചവടം ചെയ്യുന്ന ലുക്മാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. അറസ്റ്റിലായവർ ബജ്റംഗ് ദളിന്റെ പ്രവർത്തകരാണ്.

ആക്രമണം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെങ്കിലും ഞായറാഴ്ച മൃതദേഹം ഘടാൻ ദേവി തോട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം പുറത്തുവരുന്നത്.

ജൂൺ എട്ടിന് അൻസാരിയും സഹായികളായ രണ്ടുപേരും ടെംബോയിൽ കന്നുകാലികളുമായി പോകുമ്പോൾ താന ജില്ലയിലെ സഹൽപൂരിൽ 15 ഓളം വരുന്ന 'ഗോരക്ഷകർ' തടയുകയായിരുന്നു. തുടർന്ന് ടെംബോയിൽ കയറി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. അൻസാരിയുടെ കൂടെ ഉണ്ടായിരുന്നു രണ്ടുപേർ ഓടി രക്ഷപ്പെട്ടെങ്കിലും അൻസാരിയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. 

Tags:    
News Summary - Maharashtra: Man transporting cattle lynched by 'gau rakshaks' in Nashik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.