Posted On
date_range Updated On
date_range 'ഭാര്യ വൃത്തിയായി സാരി ധരിക്കുന്നില്ല'; മഹാരാഷ്ട്രയിൽ യുവാവ് ജീവനൊടുക്കി
മുംബൈ: ഭാര്യ വൃത്തിയായി സാരി ധരിക്കാത്തതിന്‍റെ നിരാശയിൽ യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്ര ഔറംഗാബാദിലെ മുകുന്ദ്നഗർ സ്വദേശിയായ സമാധൻ സാബ്ലെയാണ് (24) വീട്ടിൽ ആത്മഹത്യ ചെയ്തത്.
യുവാവ് ഭാര്യയുടെ രീതികളിൽ അസന്തുഷ്ടനായിരുന്നെന്ന് മുകുന്ദവാടി പൊലീസ് അറിയിച്ചു. വീട്ടിൽനിന്ന് കണ്ടെടുത്ത ആത്മഹത്യകുറിപ്പിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഭാര്യ വൃത്തിയായി സാരി ഉടുക്കാറില്ല, നടക്കാറില്ല, സംസാരിക്കാറില്ല തുടങ്ങിയ കാര്യങ്ങളാണ് ആത്മഹത്യകുറിപ്പിൽ എഴുതിയിരുന്നതെന്ന് മുകുന്ദവാടി പൊലീസ് ഇൻസ്പെക്ടർ ബ്രഹ്മ ഗിരി പറഞ്ഞു.
ആറു മാസം മുമ്പാണ് യുവാവ് തന്നേക്കാൾ ആറുവയസ്സ് പ്രായം കുറഞ്ഞ യുവതിയെ വിവാഹം കഴിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.