Posted On
date_range Updated On
date_range മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: ഒ.ബി.സി സംവരണ സീറ്റുകളിൽ സ്റ്റേ
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഒ.ബി.സി സംവരണം ഏർപ്പെടുത്തിയ 27 ശതമാനം സീറ്റുകളിലേക്കുള്ള തദ്ദേശ തെരഞ്ഞെടുപ്പ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ബാക്കി സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ടു പോകാമെന്നും രണ്ടംഗ സുപ്രീംകോടതി ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കി.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഓർഡിനൻസ് ചോദ്യംചെയ്തുള്ള ഹരജി പരിഗണിച്ചാണ് ഉത്തരവ്. വിഷയത്തിൽ മറ്റൊരുത്തരവ് വരുന്നതുവരെയാണ് സ്റ്റേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.