രൺവീർ അലഹബാദിയയുടെ അശ്ലീല പരാമർശം; ഇന്ത്യാസ് ഗോട്ട് ലാറ്റന്റിനെതിരെ കേസെടുത്ത് മഹാരാഷ്ട്ര സൈബർ സെൽ

യൂട്യൂബർ രൺവീർ അലഹബാദിയയുടെ ലൈംഗിക പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹാസ്യനടൻ സമയ് റെയ്‌നയുടെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' ഷോക്കെതിരെ കേസ് എടുത്ത് മഹാരാഷ്ട്ര സൈബർ സെൽ.

സമയ്, രൺവീർ എന്നിവർക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവരെ കൂടാതെ ഷോയുടെ ആദ്യ ആറ് എപ്പിസോഡുകളിൽ ഭാഗമായിരുന്ന 40 ഓളം പേർക്കെതിരെ കൂടി സംസ്ഥാന സൈബർ സെൽ ഇപ്പോൾ കേസെടുത്തിട്ടുണ്ട്.

എപ്പിസോഡിലെ വിവാദപരാമര്‍ശങ്ങള്‍ ഇതിനോടകം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെ ഈ എപ്പിസോഡ് യൂട്യൂബ് നീക്കം ചെയ്തു. വീഡിയോ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമല്ല.

പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് രണ്‍വീര്‍ അലഹബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് കാരണമായത്. പരിപാടിയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ ഒരിക്കൽ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ എന്നാണ് രണ്‍വീര്‍ മത്സരാര്‍ഥിയോട് ചോദിച്ചത്. ഇത് വിവാദമായതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - Maharashtra Cyber Cell Files FIR Against Samay Raina's India's Got Latent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.