മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 12,822 പേർക്കാണ് ശനിയാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുെട എണ്ണം 5,03,084 ആയി.
17,367 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 275 മരണവും സ്ഥിരീകരിച്ചു. ഇതിൽ 25 മരണം ഒരാഴ്ചക്ക് മുമ്പായിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചത് ശനിയാഴ്ചയായിരുന്നു.
ശനിയാഴ്ച മാത്രം 11,082 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 3,38,362 പേരാണ് ഇതുവരെ മഹാരാഷ്ട്രയിൽ കോവിഡിൽനിന്ന് മുക്തി നേടിയത്. 1,47,048 പേർ ചികിത്സയിലുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തലസ്ഥാനമായ മുംബൈയിൽ 24 മണിക്കൂറിനിടെ 1304 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 58 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ മുംബൈയിൽ 1,22,316 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 6751 പേർ മുംബൈയിൽ മാത്രം മരിച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 20,88,611 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 61,537 മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.