മഹാരാഷ്​ട്രയിൽ ഒരു ലക്ഷത്തിനടുത്ത്​ കോവിഡ്​ ബാധിതർ; മുംബൈയിൽ 52000 കടന്നു

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന്​ അടുത്തെത്തി. ബുധനാഴ്​ച 3254 പേർക്ക് കൂടി​ കോവിഡ് സ്​ഥിരീകരിച്ചതോടെ​ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 94,041 ആയി. ബുധനാഴ്​ച 149 പേരാണ്​ സംസ്​ഥാനത്ത്​ മരിച്ചത്​. ഇതോടെ 3,438 മരണം റിപ്പോർട്ട്​ ചെയ്​തു. 

1879 പേർ കൂടി ബുധനാഴ്​ച രോഗമുക്തി നേടിയതോടെ 44,517 പേർ സംസ്​ഥാനത്ത്​ കോവിഡിൽനിന്ന്​ മുക്തിനേടി. 46,074 പേരാണ്​ ചികിത്സയിലുള്ളത്​. 

തലസ്​ഥാന നഗരമായ മുംബൈയിൽ ഇതുവരെ 52,667 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 1857 പേർ മരിക്കുകയും ചെയ്​തു. സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​ മുംബൈയിലാണ്​.

ബുധനാഴ്​ച 149 പേർ മരിച്ചവരിൽ 97 പേരും മുംബൈയിലാണ്​. താനെ- 15, പൂനെ- 10, ഔറങ്കബാദ്​-ഏഴ്​, ജൽഗൺ, നവി മുംബൈ അഞ്ചു​വീതം, ഉല്ലാസ്​ നഗർ -മൂന്ന്​, വാസയ്​ വിരാർ, അകോല- രണ്ടുവീതം, ബീഡ്​, അമരാവതി, ഗാഡ്​ചിരോലി എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും മരിച്ചു. 

കോവിഡ്​ ഭീതി ഒഴിയാത്തതിനാൽ സംസ്​ഥാനത്ത്​ നിയന്ത്രണങ്ങൾ തുടരു​െമന്നും ഭാഗികമായി ഇളവുകൾ ചില മേഖലകളിൽ അനുവദിക്കുമെന്നും മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ദവ്​ താ​ക്കറെ ബുധനാഴ്​ച അറിയിച്ചിരുന്നു. 

Tags:    
News Summary - Maharashtra Covid Cases Cross 94,000 -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.