'ദരിദ്രർക്ക് വിസ്കിയും ബിയറും സബ്സിഡിയിലൂടെ നൽകും'; തെരഞ്ഞെടുപ്പ് ​വാഗ്ദാനവുമായി സ്വതന്ത്ര സ്ഥാനാർഥി

മുംബൈ: മദ്യം സബ്സിഡിയിലൂടെ നൽകുമെന്ന വിചിത്ര തെരഞ്ഞെടുപ്പ് വാ​ഗ്ദാനവുമായി മഹാരാഷ്ട്രയിലെ സ്വതന്ത്ര സ്ഥാനാർഥി. ചന്ദ്രപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന വനിതാ റാവത്ത് എന്ന സ്ഥാനാർഥിയാണ് വനിചിത്ര തെരഞ്ഞടുപ്പ് വാ​ഗ്ദാനവുമായി രം​ഗത്തെത്തിയത്. ​

താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ഗ്രാമത്തിൽ ബാറുകൾ തുറക്കുന്നതോടൊപ്പം ദരിദ്രർക്ക് വിസ്കിയും ബിയറും സബ്സിഡിയിലൂടെ നൽകുമെന്നാണ് വനിതാ റാവത്ത് പ്രഖ്യാപിച്ചത്. അഖിൽ ഭാരതീ മാനവത പാർട്ടി സ്ഥാനാർത്ഥിയാണ് വനിതാ റാവത്ത്.

തെരഞ്ഞെടുപ്പ് വാ​ഗ്ദാനം ചർച്ചയായതോടെ ന്യായീകരണവുമായി വനിതാ റാവത്ത് തന്നെ രം​ഗത്തെത്തി. ദരിദ്രരായ ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്നവരാണ്, അവർ മദ്യപാനത്തിലൂടെ മാത്രമാണ് ആശ്വാസം കണ്ടെത്തുന്നത്. അവർക്ക് ഗുണനിലവാരമുള്ള വിസ്കിയോ ബിയറോ വാങ്ങാൻ കഴിയില്ല. ഇറക്കുമതി ചെയ്ത ​ഗുണമേന്മയുള്ള ​മദ്യം അവർക്ക് കൂടി ലഭിക്കണമെന്ന് താൻ ആ​​ഗ്രഹിക്കുന്നുവെന്നും വനിത വ്യക്തമാക്കി.

2019 തെരഞ്ഞെടുപ്പിൽ വനിതാ റാവത്ത് നാ​ഗ്പൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു. അന്നും സമാന വാ​ഗ്ദാനം വോട്ടർമാർക്ക് നൽകുകയും ചെയ്തിരുന്നു.

Tags:    
News Summary - Maharashtra candidate Vanita Raut's Will give whiskey, beer to poor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.