Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ വെടിക്കോപ്പ് നിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; ഒരു മരണം
മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ വെടിക്കോപ്പു നിർമാണ ഫാക്ടറിയിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.അഗ്നിശമന സേനയും പോലീസും പ്രാദേശിക ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി.
സ്‌ഫോടനം നടക്കുമ്പോൾ ഇവിടെ 14 ജീവനക്കാർ ജോലി ചെയ്തിരുന്നു. ഇതിൽ മൂന്ന് പേരെ പരിക്കുകളോടെ രക്ഷിച്ചതായും ഒരാൾ മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവസ്ഥലത്ത് മെഡിക്കൽ ടീമിനെയും വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. രാവിലെ 10.30 ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ കലക്ടർ സഞ്ജയ് കോൾട്ടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.