മുംബൈ: കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന മഹാരാഷ്ട്രയിൽ കർശന നടപടികളുമായി സർക്കാർ. തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂവും വാരാന്ത്യങ്ങളിൽ ലോക്ഡൗണും ഏർപ്പെടുത്തും.
രാത്രി എട്ട് മണി മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യൂ. ഏപ്രിൽ 30 വരെ ഇത് തുടരും. വെള്ളിയാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന വാരാന്ത്യ ലോക്ഡൗൺ തിങ്കളാഴ്ച രാവിലെ ഏഴ് വരെ തുടരും.
അവശ്യ സർവിസുകൾ മാത്രമേ രാത്രിയിൽ അനുവദിക്കൂ. ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദിക്കൂ. തിയറ്ററുകളും പാർക്കുകളും അടഞ്ഞുകിടക്കും.
ഇന്നലെ മാത്രം 49,447 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇത്. 227 പേർ മരിക്കുകയും ചെയ്തിരുന്നു. നിലവിൽ 4,01,172 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.