Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ ദോഡ ജില്ലയിലും ആൻഡമാനിലും ഭൂചലനം
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ദോഡ ജില്ലയിൽ 10 കിലോമീറ്റർ ആഴത്തിലാണ്.
പുലർച്ചെ 5.38നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ സീസ്മോളജി കേന്ദ്രം അറിയിച്ചു. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ഞായറാഴ്ച രാത്രി ആൻഡമാൻ നികോബാർ ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം 70 കിലോമീറ്റർ ആഴത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.